01:27am 13 July 2026
NEWS
വൈ. എം. സി. എ. കോഴഞ്ചേരി സബ് റീജൻ വാർഷിക സമ്മേളനം
10/07/2026  09:17 PM IST
nila
വൈ. എം. സി. എ. കോഴഞ്ചേരി സബ് റീജൻ വാർഷിക സമ്മേളനം

കോഴഞ്ചേരി: വൈ. എം. സി. എ. കോഴഞ്ചേരി സബ് റീജൻ വാർഷിക സമ്മേളനം കേരള റീജൻ ചെയർമാൻ പ്രൊഫ. അലക്സ്‌ തോമസ് ഉദ്ഘാടനം ചെയ്തു. വൈ. എം. സി. എ. കോഴഞ്ചേരി സബ് റീജൻ ചെയർമാൻ ജോസ് മാത്യൂസ് ഇടയാറന്മുള അധ്യക്ഷത വഹിച്ചു. മുൻ ദേശീയ ട്രഷറർ റജി ജോർജ്,  ജനറൽ കൺവീനർ സാം കെ ജോസഫ്,  തിരുവല്ല സബ് റീജൻ ചെയർമാൻ ജോജി പി തോമസ്, നോമിനേഷൻ കമ്മറ്റി ചെയർമാൻ രാജൻ മുട്ടോൺ എന്നിവർ പ്രസംഗിച്ചു. കോഴഞ്ചേരി സബ് റീജന്റെ പുതിയ ചെയർമാൻ ആയി ജേക്കബ് മാത്യു ഈട്ടിച്ചുവടും, ജനറൽ കൺവീനർ ആയി സുനിൽ സഖറിയായും ചടങ്ങിൽ വച്ച് സ്ഥാനം ഏറ്റു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img